എന്റെ കുഞ്ഞിനു ഒരു മാസം പ്രായം ഉള്ളപ്പോൾ വലതുവശത്തു ഹെർണിയ വരുകയും സർജറി ചെയ്യുകയും വീണ്ടും രണ്ടു വയസായപ്പോൾ ഇടതു വശത്തു ഹെർണിയ വരുകയും സർജറി ചെയ്യുകയും ചെയ്തു .ഇപ്പോൾ കുഞ്ഞിനു മൂന്ന് വയസ്, എന്നാൽ വീണ്ടും കുഞ്ഞ് വയറിനു അസ്വസ്ഥത കാണിക്കുകയും ചെയ്തപ്പോൾ ഡോക്ടറിനെ കാണുകയും സ്കാൻ ചെയ്തപ്പോൾ കഴല എന്ന അസുഖം ആണെന്നും നിരവധികുട്ടികളിൽ ഇത് കാണുന്നുണ്ടെന്നും കൂടാതെ കുഞ്ഞിന്റെ കുടലിനും കുറച്ചു പ്രശ്നങ്ങൾ ഉണ്ടെന്നും ഡോക്ടർ പറഞ്ഞു. ഒരു ആഴ്ചത്തേക്കു മരുന്നു തരാം കുറവില്ലെങ്കിൽ എത്രയുംപെട്ടെന്ന് സർജറി ചെയ്യണം എന്ന് ഡോക്ടർ അറിയിച്ചു. ഇത് കേട്ട് നിന്ന എനിക്ക് ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല ഇത്രയും കുഞ്ഞിലെ രണ്ടു സർജറി കഴിഞ്ഞു ഇനി ഒന്നു കൂടി കൂടാതെ എന്റെ കുഞ്ഞിന്റെ വേദനയാർന്ന മുഖവും കരച്ചിലും ഓർത്തു മനസ്സു വല്ലാതെ തളർന്നുപോയി. ആ നിമിഷം ഹോസ്പിറ്റലിൽ വെച്ചു തന്നെ 9 ആഴ്ച്ച കുർബാനയിലും, നൊവേനയിലും, ആരാധനയിലും പങ്കുകൊള്ളാമെന്ന് നേരുകയും മാതാവിനോട്മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചെയ്തു. നേർച്ച നേർന്നതിന്റെ രണ്ടാമത്തെ ആഴ്ച്ചയിലെ ഒരു ദിവസം രണ്ടാമത്തെ സ്കാനിങ്ങിൽ. കുഞ്ഞിന്റെ കുടലിലെ പ്രശ്നങ്ങൾ തീർത്തും മാറുകയും കഴല എന്ന അസുഖം കുറയുകയും ചെയ്തതായും അറിയാൻ കഴിഞ്ഞു സർജറി വേണ്ട എന്ന് ഡോക്ടർ പറയുകയും ചെയ്തു. ഇത് വല്ലാർപാടത്തമ്മ തന്ന ഒരു വലിയ അനുഗ്രഹമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അമ്മയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. നന്ദി ......
എന്ന് അമ്മയുടെ മകൾ