Praise the Lord
പരി. വല്ലാർപാടത്തമ്മയ്ക്കും ഉണ്ണിശോയ്ക്കും നന്ദിയുടെ ആയിരമായിരം പൂഞ്ചെണ്ടുകൾ അർപ്പിക്കട്ടെ!
ഞാൻ ഈ ഇടവകാംഗം ആണ്. താമസം ഇവിടെ അല്ലാത്തതിനാൽ online ആയിട്ടാണ് എന്നും വി. ബലിയിലും പരി. അമ്മയുടെ നൊ വെനയിലും പങ്കെടുക്കുന്നത്. ഞാൻ ഒരു വർഷത്തിലധികമായി എന്റെ ചേച്ചിയുടെ മകനു ഒരു ഭവനം പണിയുന്നതിനായി പ്രാർത്ഥിക്കുന്നു. അതിന്റെ ഫലമായി അവന്റെ ജോലി സ്ഥലത്ത് നിന്ന് loan എടുക്കാനും 2022 ജനുവരിയിൽ ഭവനം പണി ആരംഭിക്കാനും സാധിച്ചു. 8 മാസം കൊണ്ടു 2 നിലയിൽ ഉള്ള ഒരു വീട് പരി. വല്ലാർപാടത്തമ്മയും ഈശോയും കൂടി പണി കഴിപ്പിച്ചു തന്നു. സങ്കീർ - 127/1
"കർത്താവു വീടു പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അധ്വാനം വ്യർഥമാണ്."
വെള്ളവും കറന്റും ലഭിക്കാൻ കാലതാമസം നേരിട്ടുവെങ്കിലു ഈ ജനുവരി 1-ാം തിയതി കയറി താമസിക്കുവാൻ കഴിഞ്ഞു. ഈ അനുഗ്രഹം ഞങ്ങൾക്ക് നൽകിയ പരി. അമ്മയ്ക്കും ഈശോയ്ക്കും കോടാനുകോടി നന്ദി അർപ്പിക്കുന്നു. ചില നിയോഗങ്ങൾ കൂടി ആ മകന്റെ ജീവിതത്തിൽ നിറവേറാനുണ്ടു. അതെല്ലാം അമ്മയുടെ തിരുമുമ്പിൽ സമർപ്പിച്യു വിശ്വാസത്തോട്ടും പ്രത്യാശയോടുകൂടെ പ്രാർത്ഥിക്കുന്നു. അതുപ്പോലെ പരി. അമ്മയുടെ തിരു സനിധിയിൽ വന്നു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ ദൈവഹിതാനുസരണം ലഭിക്കാനും എല്ലാവരും നിത്യതയിൽ എത്തിചേരാനും പ്രാർത്ഥിക്കുന്നു.
എന്ന്
ഒരു മകൾ