കെ.സി. ബി. സി ബൈബിൾ കമ്മീഷന്റെ ആഹ്വാനപ്രകാരമുള്ള ബൈബിൾ പാരായണം ആസാചരണത്തിന്റെ ഭാഗമായി വല്ലാർപാടം ബസിലിക്കയിൽ ബൈബിൾ പാരായണം ആരംഭിച്ചു. ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോക്ടർ ജെയിംസ് ആനപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു . ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച തിരുകർമ്മങ്ങളെ തുടർന്നായിരുന്നു ബൈബിൾ പാരായണത്തിന് തുടക്കം. തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലിയിൽ ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു കെ.സി.ബി.സി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ ഡോക്ടർ ജോജു കോക്കാട് വല്ലാർപാടം ബസിലിക്ക റെക്ടർ റവ ഡോക്ടർ ആന്റണി വാലുങ്കൽ ഫാദർ ജിത്തു വട്ടപ്പിള്ളി എന്നിവർ സഹകരായിരുന്നു.