രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് അര്‍ച്ച് ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ.ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടികയറ്റുകയും കുർബാനയിൽ മുഖ്യ കാർമികത്വം വഹിക്കുകയും ചെയ്തു.ബസിലിക്ക റെക്ടർ ഡോ. ആൻറണി വാലുങ്കൽ, ഫാ. മിഥുൻ ജോസഫ് ചെമ്മായത്ത്, ജോർജ് ജിത്തു വട്ടപ്പിള്ളി ,ഫാ.നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
24നാണ് തിരുനാൾ.
9നാൾ നീളുന്ന ആഘോഷത്തോടനുബന്ധിച്ച് 23 വരെ വൈകീട്ട് 5 .30ന് കുർബാന നടക്കും. 24ന് രാവിലെ 10 മണിക്കുള്ള തിരുനാൾ പൊന്തിഫിക്കൽ കുർബാനയ്ക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബർ 25 തീയതി ബോട്ട് ,വഞ്ചി വെഞ്ചിരിപ്പും ,ഒക്ടോബർ 1ന് എട്ടാമിടവും, ഒക്ടോബർ 2ന് 13 മണിക്കൂർ ആരാധനയും നടത്തപ്പെടുന്നു.