വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന വല്ലാർപാടം മരിയൻ തീർത്ഥാടനത്തിൽ ആയിരങ്ങളെത്തി. നാല് നാൾ നീണ്ടുനിന്ന ദൈവവചന ശുശ്രൂഷ പകർന്ന ആത്മീയ ചൈതന്യത്തിന്റെ നിറവിൽ ആയിരുന്നു വല്ലാർപാടം ബസിലിക്കയിൽ മരിയൻ തീർത്ഥാടനം.റോസറി പാർക്കിൽ ഒരുക്കിയ കൂറ്റൻ പന്തലിലെ അൾത്താരയ്ക്ക് മുൻപിൽ നിറഞ്ഞ വിശ്വാസികളുടെ മദ്യത്തിലൂടെ കുർബാന അർപ്പിക്കാനായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ എത്തിയ അതിരൂപതയിലെ വൈദികരെയും സന്യസ്ഥരെയും വിശ്വാസികൾ എതിരേറ്റു. തുടർന്ന് പൊന്തിഫിക്കൽ കുർബാനയിൽ ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ ,മോൺ.മാത്യു ഇലഞ്ഞിമറ്റം എന്നിവർ സഹകാർമികരായിരുന്നു.