ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധമായ മാതാവിന്റെ ജനന തിരുനാൾ ആഘോഷിച്ചു. ഡോ. ആന്റണി വാലുങ്കൽ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ചു .തുടർന്ന് ഉണ്ണി മാതാവിൻറെ രൂപത്തിൽ കുഞ്ഞുങ്ങൾ പുഷ്പങ്ങൾ സമർപ്പിക്കുകയും,പ്രദക്ഷിണവും, കുട്ടികളുടെ ആദ്യ ചോറൂണ് നടന്നു. 101 കിലോ വരുന്ന കേക്ക് ആശിർവാദം നടത്തി വിശ്വാസികൾക്ക് ഡോക്ടർ ആൻറണി വാലുങ്കൽ മുറിച്ച് നൽകി .