ആത്മവിശുദ്ധീകരണവും ഹൃദയ നിർമലതയുമാണ് ദൈവത്തെ കണ്ടെത്തുവാനുള്ള മാർഗ്ഗമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ തിരുനാളിന് ഒരുക്കമായുള്ള ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡാനിയൽ പൂവണ്ണത്തിൽ ആണ് ധ്യാനം നയിക്കുന്നത്.
നാലാം തീയതി മുതൽ ഏഴാം തീയതി വരെ ദിവസവും വൈകിട്ട് 4 .30 മുതൽ രാത്രി 9 വരെയുള്ള ശുശ്രൂഷകളിൽ ജപമാല ,ദിവ്യബലി, ഗാന ശുശ്രൂഷ ,വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന ,പരിശുദ്ധാത്മ അഭിഷേക് പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും .