Public Relations Department, Archdiocese of Verapoly
മോൺ. ആൻ്റണി വാലുങ്കലിൻ്റെ മെത്രാഭിഷേകം - വല്ലാർപാടത്ത് പന്തലൊരുങ്ങുന്നു
വല്ലാർപാടം:വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺ. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് വല്ലാർപാടം ബസിലിക്കയിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ.മാത്യു കല്ലിങ്കൽ നിർവഹിച്ചു.പതിനായിരം പേർക്ക് ഇരിക്കാവുന്ന 380 അടി നീളവും 120 അടി വീതിയുമുള്ള പന്തലാണ് വല്ലാർപാടത്ത് ഒരുക്കുന്നത്. സംഘാടക സമിതി ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ജോ.ജനറൽ കൺവീനർ അഡ്വ. ഷെറി ജെ തോമസ്, അതിരൂപത ബി.സി.സി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി,വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, പന്തൽ കമ്മറ്റി കൺവീനർ സി.ജെ. പോൾ എന്നിവർ പ്രസംഗിച്ചു.
ജൂൺ 30 ഞായറാഴ്ച വൈകീട്ട് 4 മണിക്കാണ് മോൺ ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ ആരംഭിക്കുന്നത്.വരാപ്പുഴ അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലും സ്ഥാപനങ്ങളിൽ നിന്നും കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള വിശ്വാസസമൂഹം മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തും.
Fr Yesudas Pazhampilly
9846150512
Director, PRD
Adv Sherry J Thomas
9447200500
PRO