രാജയാന്തര തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയുടെ അൾത്താരയിൽ 500 വർഷം പഴക്കമുള്ള പരിശുദ്ധ കാരുണ്യ മാതാവിൻറെ ചിത്രം പുനപ്രതിഷ്ഠിച്ചു
കാലപ്പഴക്കത്തിൽ വന്ന കേടുപാടുകൾ തീർത്ത് ശാസ്ത്രീയമായ രീതിയിൽ സംരക്ഷണം നടത്തിയായിരുന്നു പുനപ്രതിഷ്ഠ. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ,ബസിലിക്ക റെക്ടർ ഫാ. ആന്റണി വാലുങ്കൽ എന്നിവർ നേതൃത്വം നൽകി.
വല്ലാർപാടം പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട പാലിയത്ത് കൃഷ്ണൻബാലൻ അച്ഛൻ പള്ളിവീട്ടിൽ അജിത് കുമാർ എന്നിവരും സന്നിഹിതരായിരുന്നു കുർബാനയിൽ വികാര ജനറൽ മുഖ്യകാർമികത്വം വഹിച്ചു.