വിദേശയാത്രയ്ക്ക് ടിക്കറ്റ് ശെരി ആയതിന്

പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക്  നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ... എൻറെ
ഭർത്താവ് ജനുവരി പത്തിന് കൊച്ചിയിൽ നിന്നും ദുബായ് വഴി 15 ദിവസത്തെ
ക്വാറൻ്റിൻ കഴിഞ് 28ന് കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ നിൽക്കവേ 26ന് PCR test
ചെയ്യുകയും 27  ന് റിപ്പോർട്ട് പോസിറ്റീവ് ആവുകയും ചെയ്തു. കൊറോണയുടെ
ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു. ഫെബ്രുവരി രണ്ടിനാണ് കുവൈറ്റ് വിസയുടെ ലാസ്റ്റ്
ഡേറ്റ് അതുകഴിഞ്ഞാൽ പിന്നെ കുവൈറ്റ്‌ യാത്ര നടക്കില്ലായിരുന്നു. 28ന് രാവിലെ
മാതാവിൻറെ സന്നിധിയിൽ വന്നു കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ
പള്ളിയിൽ വച്ച് എനിക്ക് എൻറെ ഡാഡിയുടെ കോൾ വന്നു 72 മണിക്കൂർ കഴിഞ്ഞാൽ
പിന്നെ PCRഎടുക്കാമെന്ന ആശ്വാസവാർത്ത ഏജൻസി തന്നു എന്നാൽ കുവൈറ്റ്
നിയമം സ്ട്രിക്ട്  ആക്കിയതോടെ ഡയറക്റ്റ് ഫ്ലൈറ്റ് ഇല്ലായിരുന്നു. ഭർത്താവ്
കുവൈറ്റ് എത്തുന്നവരെ അമ്മയുടെ സന്നിധിയിൽ ദിവസവും വന്നു തിരി
കത്തിച്ച്പ്രാർത്ഥിക്കാം എന്ന് നേർന്നു.  30 ജനുവരി PCR test നടത്തി അപ്പോഴും ടിക്കറ്റ്
റെഡിയായിട്ടില്ലായിരുന്നു കോവിഡ് റിസൾട്ട് എന്താകുമെന്ന് ടെൻഷനുണ്ടായിരുന്നു. 30
തിന്   വൈകുന്നേരം അമ്മയുടെ യുടെ അനുഗ്രഹത്താൽ ടിക്കറ്റ് റെഡിയായി  31ന്
മോണിംഗ് കോവിഡ് റിസൾട്ട് വന്നു നെഗറ്റീവ് ആയിരുന്നു. ജനുവരി 31 ന് വൈകിട്ട്
എൻറെ ഭർത്താവ് ദുബായിൽ നിന്നും ബഹറിനിലേക്ക് യാത്ര തിരിച്ചു പിറ്റേദിവസം
ഉച്ചയ്ക്ക് 2. 30 ന് കുവൈറ്റിൽ എത്തി. ഇത് മാതാവിൻറെ മധ്യസ്ഥം വഴി
സംഭവിച്ചതാണെന്ന് ഞാനും എൻറെ കുടുംബവും ഉറപ്പായി വിശ്വസിക്കുന്നു ഇത്രയും
വലിയൊരു അനുഗ്രഹം ചെയ്ത അമ്മയ്ക്ക് ഞാനും എൻറെ കുടുംബവും നന്ദിയുടെ
ആയിരം വാടാമലരുകൾ അർപ്പിക്കുന്നു.

എന്ന്,
വിശ്വാസി
സെറീറ്റ എജോ

Post a Comment

0 Comments