ഭർത്താവിന് നല്ലൊരു ജോലി നൽകി അനുഗ്രഹിച്ചതിന്

എൻറെ അമ്മേ  നല്ല മാതാവേ, എൻറെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിച്ചതിന് അമ്മയോട് ഞാൻ നന്ദി പറയുന്നു. എത്ര നന്ദി പറഞ്ഞാലും   അതൊന്നും ആവില്ല എന്ന് എനിക്കറിയാം. മാതാവേ,.... പക്ഷേ അമ്മയുടെ സാന്നിധ്യം ഞാൻ നേരിട്ട് തിരിച്ചറിഞ്ഞ നിമിഷങ്ങൾ, എനിക്ക് ഇത്രയും നല്ലൊരു അനുഭവം തന്നതിൽ അമ്മയോട് കടപ്പെട്ടിരിക്കുന്നു. ഇന്നത്തെക്ക് ഒരാഴ്ചയായി ഞാൻ അമ്മയുടെ ഈ സന്നിധിയിൽ വന്ന് എൻറെ പ്രാർത്ഥന അപേക്ഷ നൽകിയിട്ട്, എൻറെ ഭർത്താവിൻറെ തൊഴിൽ സംബന്ധമായ തടസ്സങ്ങൾ നീക്കി ഒരു തൊഴിൽ നൽകി അനുഗ്രഹിക്കണമേ എന്ന് അമ്മയോട് ഞാൻ മനമുരുകി അപേക്ഷിച്ചു പ്രാർത്ഥിച്ച തിൻെറഫലമായി അമ്മ എനിക്കായി ഒരു അത്ഭുതം പ്രവർത്തിച്ചു. എൻറെ ഭർത്താവിന് നല്ലൊരു ജോലി നൽകി. അമ്മേ മാതാവേ നന്ദി ഇനിയുള്ള ഓരോ നിമിഷങ്ങളിലും മാതാവേ എൻ്റെയും കുടുംബത്തിൻ്റെയും കൂടെ അമ്മ കാവലായി ഉണ്ടായിരിക്കണം നന്ദി…….


ഒരു വിശ്വാസി


Post a Comment

0 Comments