ഓപ്പറേഷൻ വിജയിച്ചതിന്എൻറെ പേര് സനിതാ സെബാസ്റ്റ്യൻ ഞാൻ കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ആണ് താമസിക്കുന്നത്. എനിക്ക് 21 വയസ്സുള്ളപ്പോൾ വയറ്റിൽ ഒരു മുഴ ഉണ്ടാവുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം 
സ്കാൻ ചെയ്തു നോക്കിയപ്പോൾ ആ മുഴ യുട്രസിൻ്റെ രണ്ടാമത്തെ ലെയറിനോട് ചേർന്നതാണെന്നും, വലിപ്പം കൂടുതലുള്ളതും ആണെന്ന് കണ്ടെത്തി. അതിനെ തുടർന്ന് ഉടനെ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആവുകയും വയർ തുറന്നുള്ള ഓപ്പറേഷൻ വേണ്ടിവരുമെന്നും ബ്ലീഡിങ് നിൽക്കാതെ വന്നാൽ യൂട്രസ് എടുത്തു കളയേണ്ടിവരും എന്നും ഡോക്ടർ പറഞ്ഞു. അന്ന് അവിവാഹിതയായിരുന്ന എൻറെ ഭാവിയെ ഓർത്ത് ഉടൻ തന്നെ എൻറെ അമ്മ വല്ലാർപാടത്ത മ്മയ്ക്ക് ഇപ്രകാരം നേർന്നു യൂട്രസിന് ഒരു കുഴപ്പവുമില്ലാതെ ഓപ്പറേഷൻ വിജയിച്ചാൽ വിവാഹശേഷം ഉണ്ടാകുന്ന കുഞ്ഞിനെയും കൊണ്ടുവന്ന് അമ്മയുടെ തിരുമുറ്റം അടിച്ചു കൊള്ളാമെന്ന്. അമ്മയുടെ അനുഗ്രഹത്താൽ ഓപ്പറേഷൻ വിജയിക്കുകയും വിവാഹം നടക്കുകയും രണ്ടു വർഷം തികയുന്നതിനു മുൻപ് തന്നെ മിടുക്കനായ പൂർണ്ണ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനെ നൽകി എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിച്ചു. എൻറെ ജീവിതത്തിൽ ഇത്രയും അധികം അത്ഭുതകരമായ അനുഗ്രഹം നൽകിയ വല്ലാർപാടത്ത മ്മയ്ക്ക് കോടാനുകോടി നന്ദി അർപ്പിക്കുകയും ഇപ്പോൾ ആറാം മാസത്തിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുന്ന എൻറെ മകന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമെന്നും അമ്മ എന്നും അവൻറെ കൂടെ ഉണ്ടാവണം എന്നും പ്രാർത്ഥിക്കുകയും ചെയ്യുന്നു. 
                                                              
 എന്ന്, 
 
വിശ്വാസത്തോടെയും പ്രാർത്ഥനയോടെയും 
സനിതാ സെബാസ്റ്റ്യൻ

Post a Comment

0 Comments