ജോലി ലഭിച്ചതിന്പരിശുദ്ധവല്ലാർപാടത്തമ്മയ്ക്കും, ഉണ്ണി ഈശോയ്ക്കും സ്തുതി. വിദേശത്തു ജോലി ചെയ്യുന്ന എന്റെ മകന്റെ 2 വർഷത്തെ എഗ്രിമെൻറ് കഴിഞ്ഞപ്പോൾ പലസ്ഥലത്തും പുതിയ ഒരു ജോലിയ്ക്ക് അപേക്ഷിച്ചിരുന്നു. ഒന്നും ശരിയായില്ല, ഞാനിവിടെ വന്ന് അമ്മയോട് അപേക്ഷ എഴുതി ഇട്ട് പ്രാർത്ഥിച്ചതിന്റെ ഫലമായി ആ കമ്പനിയിൽ തന്നെ ഉയർന്ന ജോലി നല്കി അമ്മ അനുഗ്രഹിച്ചതിനെ ഓർത്തു കോടാനുകോടി നന്ദി പറയുന്നു. തൊഴി ലില്ലാതെ വിഷമിക്കുന്ന മറ്റു മക്കളേയും അമ്മ അനുഗ്രഹിക്കണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുകയും ചെയ്യുന്നു.

എന്ന് 
അമ്മയുടെ ദാസി 


Post a Comment

0 Comments