രോഗം സൗഖ്യം ആയതിന്പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. വല്ലാർപാടത്തമ്മയ്ക്ക് ഒരായിരം നന്ദി. എൻറെ ഭാര്യാപിതാവിനു വേണ്ടിയാണ് ഞാൻ ഇവിടെ വന്ന് പ്രാർത്ഥിച്ചത് ഞാൻ ഒരു ടാക്സി ഡ്രൈവറാണ്.
 ഒരു ദിവസം ഇവിടെ വന്ന് കുർബാനയിൽ പങ്കെടുത്തപ്പോൾ ഇവിടെ വായിച്ച പല സാക്ഷ്യങ്ങളും ഞാൻ കേൾക്കുകയുണ്ടായി അപ്പോൾ ഞാൻ എൻറെ ഭാര്യ പിതാവിൻറെ രോഗത്തെക്കുറിച്ച് ഓർക്കുകയും മാതാവിനോട് പ്രാർത്ഥിക്കുകയും ചെയ്തു. ഭാര്യാ പിതാവിൻറെ വോക്കൽ കോഡിന് ചെറിയൊരു പ്രോബ്ലം ഉണ്ടെന്നും ഓപ്പറേഷൻ വേണമെന്നും ഡോക്ടർ പറഞ്ഞു ബയോപ്സി എടുക്കുകയും ചെയ്തിരുന്നു. വല്ലാർപാടത്തമ്മയോട് പ്രാർത്ഥിച്ച തിൻറെ ഫലമായി ബയോപ്സി റിസൾട്ട് നെഗറ്റീവ് ആയിരുന്നു. ഇപ്പോൾ യാതൊരുവിധ കുഴപ്പവും ഇല്ല വല്ലാർപാടത്തമ്മയ്ക്ക് ഒരായിരം നന്ദി. 

 അനിൽ ജോയി 
ഇമ്പാലിൽ ഹൗസ് 
കല്ലൂർക്കാട് ഇടവക

Post a Comment

0 Comments