പരിശുദ്ധ കുർബാനയിൽ ദർശിച്ച അത്ഭുതംഎന്റെ പേര് മേരി സ്വദേശം വൈക്കം ഞാനും എന്റെ മാതാവ് റീനയും നേരിൽ കണ്ട് സാക്ഷ്യപ്പെട്ട സാക്ഷ്യത്തെ ചുവടെ വിവരിക്കുന്നു. ഈ വർഷം സെപ്റ്റംബർ 1 മുതൽ 8 വരെ മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് ശാലോം ടീവിയിൽ സെപ്റ്റംബർ 2 നുണ്ടായിരുന്ന വല്ലാർപാടത്തെ കുർബാനയിൽ ഞങ്ങൾ പങ്കെടുത്തു പ്രാർത്ഥിച്ചു അന്നേ ദിവസം അച്ചൻ കാസ എടുത്ത് ഉയർത്തിയപ്പോൾ അതിൽ ഞങ്ങൾ രണ്ടു പേരും കണ്ടത് കാസയിൽ നിന്നും ചുവന്ന നിറത്തിൽ ഈശോയുടെ തിരു രക്തം ഉയർന്നുപൊങ്ങി വരുന്നതാണ് . ഞങ്ങൾ രണ്ടു പേരും കണ്ടത് ഒരത്ഭുതമാണോ എന്ന് ഉറപ്പ് വരുത്തുവാനായി തുടർന്നുള്ള ദിവസങ്ങളിലും ഞങ്ങൾ കുർബാനയിൽ പങ്കെടുത്തു എന്നാൽ സെപ്റ്റംബർ 2 ന് കണ്ടതുപോലെ പിന്നീട് ഒരു കുർബാനയിലും കണ്ടില്ല. നേരിൽ കണ്ട വസ്തുത ഒരു അടയാളമാണെന്ന് ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു. ഈശോ എന്നും എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടെന്നുള്ള അടയാളം വല്ലാർപാടം പള്ളിയുമായി പങ്കുവെച്ചതിൽ അതിയായ സന്തോഷവും അമ്മയോടും ഈശോയോടും ഉള്ള നന്ദിയും അറിയിച്ചു കൊള്ളുന്നു.

എന്ന് 
മേരി , വൈക്കം 
Tel. 96336 51987 
22/10/2020
Vallarpadam

Post a Comment

0 Comments