മാതാവിന്റെ സംരക്ഷണം


എന്റെ  പേര് മേരി ഷീബ, എന്റെ സ്ഥലം പത്തനംതിട്ട ജില്ലയിലാണ്. ഞാൻ ഗർഭിണിയായ സമയം മുതൽ ഒരുപാട് ശാരീരിക വിഷമതകൾ അനുഭവിച്ചിരുന്നു. എട്ടാം മാസം പെട്ടെന്ന് ബ്ലീഡിങ്ങ് ഉണ്ടാകുകയും ഞാനും, കുഞ്ഞും മരിച്ചു പോകും എന്ന  അവസ്ഥയിലായി. ഗർഭിണിയായ സമയം മുതൽ ഞാൻ മാതാവിനോട് സംരക്ഷണത്തിനായി ജപമാലചൊല്ലി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. മാതാവിന്റെ സന്നിധിയിൽ  മദ്ധ്യസ്ഥം   യാചിച്ചതിന്റെ ഫലമായി ഞാനും കുഞ്ഞും അപകടനില തരണം ചെയ്തു ഇപ്പോൾ എന്റെ മകൻ ആരോഗ്യവാനായിരിക്കുന്നു. എന്നെയും എന്റെ മകനെയും സംരക്ഷിച്ച മാതാവിന് കോടാനു കോടി നന്ദി അർപ്പിക്കുന്നു .

അമ്മയുടെ മകൾ   

Post a Comment

0 Comments