പരിശുദ്ധ വല്ലാർപാടത്തമ്മേ, അമ്മയ്ക്ക് കോടാനുകോടി
നന്ദി. ഞാൻ ഒരു ഹിന്ദു പെൺകുട്ടിയാണ് പരിശുദ്ധ മാതാവിൽ ഞാൻ വിശ്വസിക്കുന്നു ഞാൻ
ഒരു Bsc നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. ആദ്യ വർഷ നഴ്സിംഗ്
പരീക്ഷ വളരെ പ്രയാസകരമായിരുന്നു, എങ്കിലും എല്ലാ
വിഷയത്തിനും വിജയിപ്പിക്കേണമേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു അമ്മയുടെ മദ്ധ്യസ്ഥം
തേടി അമ്മയ്ക്ക് അപേക്ഷ എഴുതിയിട്ടു. റിസൽട്ട് വന്നപ്പോൾ ഫസ്റ്റ് ക്ലാസ്സോടെ
പാസ്സായി 63 പേർ പരീക്ഷ എഴുതിയതിൽ 23 പേർ മാത്രമാണ് പാസ്സായത് അതിലൊരാളായി എന്നെ മാറ്റിയതിന് അമ്മയ്ക്ക് നന്ദി.
കണ്ണീരോടെയുള്ള എന്റെ പ്രാർത്ഥന കേട്ട് എന്നെ വിജയിപ്പിച്ച പരിശുദ്ധ അമ്മയ്ക്ക്
ഒരിക്കൽ കൂടി കോടാനുകോടി നന്ദി പറഞ്ഞു കൊള്ളുന്നു. യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന.
അമ്മയുടെ മകൾ
0 Comments