കാണാതായ വള കണ്ടുകിട്ടി

പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക് ആയിരമായിരം നന്ദി.  എന്റെ  ഒരു സ്വർണ്ണ വള  മെയ് എട്ടാം തിയ്യതി മുതൽ കാണാതായി കുറെയധികം അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. ഈ സാഹചര്യ ത്തിൽ ഞാൻ വല്ലാർപാടത്തമ്മയുടെ മധ്യസ്ഥം യാചിച്ചു പ്രാർത്ഥിക്കുകയും ലഭിച്ചാൽ ഉപകാരസ്മരണ എഴുതിയിടാമെന്ന് നേരുകയും ചെയ്‌തിരുന്നു. അത്ഭുതമെന്ന് പറയട്ടെ, ഞാൻ പല പ്രാവശ്യം നോക്കി ഇല്ലായെന്ന് ഉറപ്പു വരുത്തിയ സ്ഥലത്തു നിന്നു തന്നെ മെയ് 29-ന് എനിക്ക് ലഭിച്ചു. ഇത് അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു, പരിശുദ്ധ അമ്മയ്ക്ക് ഒരിക്കൽകൂടി ഒരായിരം നന്ദി പറഞ്ഞുകൊള്ളുന്നു.

അമ്മയുടെ  എളിയ  ദാസി

ജോസ്‌ലിൻ ജോർജ്, അങ്കമാലി 

30/05/2019

Post a Comment

0 Comments