പരീക്ഷ പാസ്സായി

ഉപകാര സ്മരണ

ഓ വല്ലാർപാടത്തമ്മേ, വിമോചക നാഥേ! അമ്മയ്ക്ക് ഞാൻ നന്ദിയുടെ ഒരായിരം വാടാമലരുകൾ അർപ്പിക്കുന്നു. ഒരു ഹൈന്ദവ  സഹോദരിയായ ഞാൻ എന്റെ മകനുവേണ്ടിയാണ് ഈ കൃതജ്‌ഞത എഴുതുന്നത്. എന്റെ മകൻ പത്താം ക്ലാസ്സിൽ മോഡൽ പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും തോറ്റു. ഈ വിഷമാവസ്ഥയിൽ ഞാൻ അമ്മയുടെ അടുക്കൽ വന്ന് കണ്ണുനീരോടെ പ്രാർത്ഥിച്ചു 9 നൊവേനയും എന്റെ മകനുവേണ്ടി ഞാൻ നേർന്നു തുടർന്ന് ഇവിടുത്തെ ദിവ്യകാരുണ്യത്തിലും, ആരാധനയിലും, നൊവേനയിലും ഞാൻ ഈശോയോട് പ്രാർത്ഥിച്ചു. അത്ഭുതം എന്നു പറയട്ടെ എന്റെ മകൻ പ്രതീക്ഷിച്ചതിലും കൂടുതൽ  മാർക്കോടെ പത്താം ക്ലാസ് പാസ്സായി. ഇത് അമ്മ നൽകിയ അനുഗ്രഹമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. റിസൾട്ട്  വന്ന ദിവസം തന്നെ ഞാൻ പള്ളിയിൽ വന്ന് അമ്മയ്ക്ക് നന്ദിയും കൃതജ്‌ഞതയും അർപ്പിച്ചു. അമ്മയുടെ നടയിൽ ഞാൻ 50 മെഴുകുതിരിയും കത്തിച്ചു. എന്നോടും, മകനോടും ഇത്രയും വലിയ കരുണ കാണിച്ച അമ്മയ്ക്ക് നന്ദി. 

ഒരു എളിയ സഹോദരി   

Post a Comment

0 Comments