രോഗ സൗഖ്യം

എന്റെ വല്ലാർപാടത്തമ്മയ്ക്ക് ഒരായിരം നന്ദി. എന്റെ ഭർത്താവിന്റെ അമ്മ 2017 ഡിസംബർ 31 - ന്  തലകറങ്ങി വീഴുകയും തുടർന്ന് അബോധാവസ്ഥയിലായി. ഹോസ്‌പിറ്റലിൽ ചെന്ന് ടെസ്റ്റ് ചെയ്‌തപ്പോൾ ഞരമ്പ് പൊട്ടി ബ്ലീഡിങ്ങ് ആയി എന്ന് പറഞ്ഞു, മരിച്ചുപോകും എന്ന് എല്ലാവരും കരുതി. സർജറിയിലൂടെ  ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ തന്നെ   ഓർമ്മ നഷ്ടപ്പെടുകയോ കിടപ്പിലാവുകയോ ചെയ്യും എന്ന് ഡോക്‌ടേഴ്‌സ് പറഞ്ഞു. തുടർന്ന് ഞാൻ എല്ലാ ശനിയാഴ്‌ചയും ഇവിടെ വന്ന് വല്ലാർപാടത്തമ്മയോട്  മുട്ടിപ്പായി അപേക്ഷിച്ചു. അത്ഭുതമെന്ന് പറയട്ടെ സർജറി കഴിഞ്ഞ് പിറ്റേ ദിവസം തന്നെ അമ്മ കണ്ണു തുറക്കുകയും യാതൊരു പ്രശ്‍നവും ഇല്ലാതെ അമ്മയെ തിരിച്ചുകിട്ടുകയും ചെയ്‌തു. വല്ലാർപാടത്തമ്മയ്ക്ക്  ഹൃദയം നിറഞ്ഞ നന്ദി.......   

Post a Comment

0 Comments