സെർട്ടിഫിക്കറ്റ്സ് സുരക്ഷിതമായി തിരിച്ചുകിട്ടി

പരിശുദ്ധ അമ്മയ്ക്കും തിരുകുമാരനും ആയിരമായിരം നന്ദി അർപ്പിക്കുന്നു. കൃതജ്ഞത  എഴുതിയിടാൻ വൈകിയതിൽ വല്ലാർ പാടത്തമ്മയോട് മാപ്പപേക്ഷിക്കുന്നു. 2018 ഓഗസ്റ്റ് മാസം ജലപ്രളയം ഉണ്ടായപ്പോൾ എന്റെ വീട്ടിലും വെള്ളം കയറി, എന്റെ എല്ലാ സെർട്ടിഫിക്കറ്റ്‌സും അലമാരയിൽ ഇരിക്കുകയായിരുന്നു ഒന്നും എടുത്തു മാറ്റാൻ അവസരം കിട്ടിയില്ല അതിനുമുൻബെ ഞങ്ങൾക്ക് വീട്ടിൽ നിന്ന് പോകേണ്ടി വന്നു. ഈ വിഷമാവസ്ഥയിൽ ഞാൻ വല്ലാർപാടത്തമ്മയോടും തിരുകുമാരനോടും ഉള്ളുരുകി പ്രാർത്ഥിച്ചു കൂടാതെ കൃതജ്ഞത എഴുതിയിടാമെന്നും നേർന്നു അതിന്റെ ഫലമായി എന്റെ എല്ലാ സെർട്ടിഫിക്കറ്റ്‌സും ഒരു കേടും കൂടാതെ എനിക്കു തിരിച്ചുകിട്ടി. ഞങ്ങളുടെ വീട് പകുതിവരെ വെള്ളത്തിൽ മുങ്ങിയെങ്കിലും അലമാരയിൽ സെർട്ടിഫിക്കറ്റ്സ് ഇരിക്കുന്ന ഇടം വരെ വെള്ളം എത്തിയില്ല . അമ്മ തിരുകുമാരനിൽ നിന്ന് വാങ്ങി തന്ന ഈ അനുഗ്രഹത്തിന് അമ്മയ്ക്കും ഈശോയ്ക്കും ആയിരമായിരം നന്ദി അർപ്പിക്കുന്നു .

അമ്മയുടെ എളിയ ദാസി ബിന്ദു ബെയ്‌സ്        

Post a Comment

0 Comments