വിവാഹ തടസ്സം മാറി


പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. വിവാഹ പ്രായം കഴിഞ്ഞ ഞങ്ങളുടെ മകൾക്ക് മനസ്സിനിണങ്ങിയ ആലോചനകൾ ഒന്നും തന്നെ ശരിയാകുന്നുണ്ടാ യിരുന്നില്ല. മൂന്നു വർഷത്തോളം ആയി ആലോചന തുടങ്ങിയിട്ട് അങ്ങനെയിരിക്കെ ഒരു ദിവസം നൊവേനയ്ക്ക് വന്നപ്പോൾ വല്ലാർ പാടത്തമ്മയുടെ തിരുനാളി ന് കൊടി കയറുന്ന സമയത്തു പ്രാർത്ഥിച്ച കാര്യം സാധിച്ചതിന് നന്ദി പറഞ്ഞു കൊണ്ടുള്ള  കൃതജ്ഞത വായിച്ചു കേൾക്കാനിടയായി. 2018 സെപ്റ്റംബറിൽ  പരിശുദ്ധ വല്ലാർപാടത്ത മ്മയുടെ  തിരുനാളിന് കൊടികയറുന്ന ദിവസം ഞങ്ങൾ കുടുംബസമേതം വന്ന് മകളുടെ വിവാഹം നടക്കുന്നതിനുള്ള നിയോഗം സമർപ്പിച്ചു പ്രാർത്ഥിച്ചു. ഡിസംബറിൽ വിവാഹം ഉറപ്പിക്കുകയും 2019 ഏപ്രിലിൽ വിവാഹം നടക്കുകയും ചെയ്തു. ഇത് അമ്മയുടെ മദ്ധ്യസ്ഥ ശക്തിയാൽ ലഭിച്ച അനുഗ്രഹമാണെന്ന് ഞാനും എന്റെ കുടുംബവും ഉറച്ചു വിശ്വസിക്കുന്നു. 

അമ്മയുടെ മകൾ 

Post a Comment

0 Comments