വിസ ശരിയായി

എന്റെ മകന് ജോലി ദുബായിലാണ് മകന്റെ മനസമ്മതവും വിവാഹവും തീരുമാനമായി എന്നാൽ വിസയുടെ കാലാവധി തീർന്നതിനാൽ  പുതുക്കി  കിട്ടാൻ  താമസം  നേരിട്ടു. ഓരോ ദിവസം  കഴിയുംന്തോറും വിസ ശരിയായില്ല എന്ന് കേൾക്കുബോൾ ഞാൻ ആകെ തളർന്നു ദിവസം അടുത്തുവരികയാണല്ലോ.  വിവാഹത്തിന് ക്ഷണിക്കാൻ സമയമായിപക്ഷേ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഒരു ശനിയാഴ്ച്ച ഞാൻ അമ്മയുടെ അടുക്കൽ വന്ന് കുർബാനയും നൊവേനയും കൂടി കണ്ണീരോടെ നിയോഗം വെച്ചു പ്രാർത്ഥിച്ചു അമ്മേ എന്റെ മകന്റെ വിസ ഇന്നു തന്നെ ശരിയായി കിട്ടണമേ എന്ന്. അത്ഭുതമെന്ന് പറയട്ടെ അന്നു വൈകുന്നേരം മകൻ വിളിച്ചു പറഞ്ഞു വിസ നാളെ കിട്ടുമെന്ന്, അമ്മയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ് വിസ ശരിയായതെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. അമ്മയോട് നന്ദി പറയാൻ എനിക്ക് വാക്കുകളില്ല നന്ദി ...............

അമ്മയുടെ വിനീത ദാസി    


Post a Comment

0 Comments