കുഞ്ഞു സൗഖ്യം പ്രാപിച്ചു

കാരുണ്യവതിയായ പരിശുദ്ധ വല്ലാർപാടത്തമ്മേ, അവിടുത്തെ മദ്ധ്യസ്ഥ സഹായത്താൽ ഞങ്ങൾക്കുണ്ടായ അനുഭവം ഒരു സാക്ഷ്യമായി ഞാൻ ഇവിടെ സമർപ്പിക്കുന്നു.  ഞങ്ങളുടെ മകളുടെ വിവാഹശേഷം കുറെ വർഷങ്ങൾ കുട്ടികളില്ലാതെ ഞങ്ങൾ വിഷമിച്ചു കരഞ്ഞു പ്രാർത്ഥിച്ചതിന്റെ ഫലമായി ദൈവം അവർക്കു ഒരു കുഞ്ഞിനു പകരം രണ്ടു കുഞ്ഞുങ്ങളെ നല്‌കി അനുഗ്രഹിച്ചു, ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. കുഞ്ഞുങ്ങൾക്കു 10 മാസം പ്രായമായപ്പോൾ ചെറിയ രീതിയിൽ ലൂസ് മോഷനും, ഛർദിയും വന്നു  ഞങ്ങളുടെ നാട്ടിൽ തന്നെയുള്ള ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ്‌ ചെയ്‌തു വളരെ പെട്ടെന്ന് സ്ഥിതി മാറി തീരെ മോശമായ അവസ്ഥയിൽ രണ്ടു പേരെയും ആസ്റ്റർ മെഡിസിറ്റിയിൽ അഡ്‌മിറ്റ്‌ ചെയ്യേണ്ടി വന്നു.   മകൻ വേഗം സുഖം പ്രാപിച്ചു മകളുടെ സ്ഥിതി ഓരോ ദിവസവും വളരെ മോശമായികൊണ്ടിരുന്നു ഒരു മാസത്തോളം ICU-ൽ വെന്റി ലേറ്ററിലായിരുന്നു അങ്ങോട്ടോ ഇങ്ങോട്ടോ എന്ന അവസ്ഥ ആയിരുന്നു, ഞങ്ങളുടെ വിഷമം കണ്ടിട്ട് പലരും വല്ലാർപാട ത്തമ്മയുടെ മധ്യസ്ഥ ശക്തിയെ കുറിച്ചു ഞങ്ങളോട് പറഞ്ഞു. അതുവരെയും ഞങ്ങൾ ഇങ്ങനെ ഒരു പള്ളിയെ കുറിച്ചോ വല്ലാർപാടത്തമ്മയെ  കുറിച്ചോ കേട്ടിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ കുടുംബസമേതം ഈ ദേവാലയത്തിലേക്ക് വന്നു മകൾക്കു വേണ്ടി വല്ലാർപാടത്തമ്മയുടെ മധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിച്ചു. ഓരോ ടെസ്റ്റ് നടക്കുംബോഴും അമ്മയുടെ സന്നിധിയിൽ വന്ന് കരഞ്ഞു പ്രാർത്ഥിച്ചു അതിശയം എന്ന പോലെ ഓരോ റിസൽട്ടും നോർമലായി കൊണ്ടിരുന്നു. ഇപ്പോൾ മൂന്നു മാസമായി കുഞ്ഞു പൂർണ്ണ സൗഖ്യം പ്രാപിച്ചു ഞങ്ങൾ നാട്ടിലേക്ക് മടങ്ങുകയാണ് അമ്മയുടെ മദ്ധ്യസ്ഥ സഹായം ഞങ്ങളിലൂടെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുവാൻ ഈ അനുഭവ സാക്ഷ്യത്തിലൂടെ കഴിയട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ അനുഗ്രഹത്തിന് ഞങ്ങൾ അമ്മയോട് എന്നും കടപ്പെട്ടിരിക്കുന്നു. 

അമ്മയുടെ മകൾ 

അച്ചാമ്മ പോൾ 

കുന്നംകുളം 

തൃശൂർ 

18/01/2020 


Post a Comment

0 Comments