ഗവൺമെന്റ് ജോലി ലഭിച്ചു

പരിശുദ്ധ വല്ലാർപാടത്തമ്മേ എന്റെ ആശ്രയമേ, അമ്മേ ഞാൻ അമ്മയുടെ അടുത്തു വന്ന് കുർബാനയിലും, നൊവേനയിലും പങ്ക് കൊള്ളുന്ന ഒരു മകനാണ്. ഞാൻ 20 വർഷത്തോളം  സ്വകാര്യസ്ഥാപനങ്ങളിലാണ് ജോലി ചെയ്തിരുന്നത് . ആ സ്ഥാപനങ്ങളിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ മൂലം എനിക്ക്  ജോലി ഉപേക്ഷിക്കേണ്ടി വന്നു ഞാൻ ഒരു ഗവൺമെന്റെ ജോലി ലഭിക്കുന്നതിനായി പഠിക്കുകയും അമ്മയോട് മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.  കഴിഞ്ഞ വർഷം ഒരു ഗവൺമെൻറ്    സ്ഥാപനം നടത്തിയ പരീക്ഷ ഞാൻ എഴുതുകയും അതിൽ പതിനാലാം റാങ്ക് ലഭിക്കുകയും ചെയ്‌തു. ആ സ്ഥാപനത്തിൽ 25 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത് അതനുസരിച്ചു 25 അപ്പോയ്മെൻറ് ഓർഡർ അയയ്ക്കുകയും ചെയ്തു. എന്നാൽ പതിനാലാം റാങ്കുകാരനായ എനിക്ക് അപ്പോയ്മെൻറ് ഓർഡർ വന്നില്ല. ഞാൻ അതിനെ സംബന്ധിച്ചു  അന്വേഷിച്ചപ്പോൾ റിസർവേഷൻ ഉള്ളതുകൊണ്ടാണ് എനിക്ക് അപ്പോയ്മെൻറ് ഓർഡർ ലഭിക്കാതിരുന്നത് അടുത്ത ചാൻസ് എന്റേതാണെന്നും, അടുത്ത  അപ്പോയ്മെൻറ് ഓർഡർ അയക്കണമെങ്കിൽ നിലവിൽ അവിടെ ജോലിയിൽ ഉള്ള ആരെങ്കിലും റിട്ടയർ ചെയ്യുകയോ അപ്പോയ്മെൻറ് ഓർഡർ ലഭിച്ച ആരെങ്കിലും വരാതിരിക്കുകയോ വേണം എന്നും അറിയാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഞാൻ അമ്മയുടെ സന്നിധിയിൽ വന്ന് 9 ആഴ്‌ച മുടങ്ങാതെ കുർബാനയിലും നൊവേനയിലും പങ്കുകൊള്ളാമെന്നും  എനിക്ക് ലഭിക്കുന്ന  ആദ്യ ശബളം അമ്മയ്ക്ക് സമർപ്പിക്കാം എന്നും നേരുകയും ചെയ്തു.   പ്രത്യാശയോടെ പ്രാർത്ഥന തുടർന്നുകൊണ്ടിരുന്നു, അത്ഭുതമെന്ന് പറയട്ടെ ആദ്യ ആഴ്ചയിലെ കുർബാനയിലും, നൊവേനയിലും പങ്കെടുത്തപ്പോൾ തന്നെ എനിക്ക് അപ്പോയ്മെൻറ് ഓർഡർ വരുകയും 29 / 07 / 2019 ന്  ഞാൻ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എനിക്ക് ലഭിക്കാതെ പോകാമായിരുന്ന ഈ  ഗവൺമെന്റെ ജോലി ഇത്രയും പെട്ടെന്ന് എനിക്ക് ലഭിച്ചത് വല്ലാർപാടത്തമ്മ വഴിയാണെന്ന് ഞാനും എന്റെ കുടുംബവും ഉറച്ചു വിശ്വസിക്കുന്നു. ഇത്രയും വലിയ അനുഗ്രഹം ഈശോയിൽ നിന്ന് വാങ്ങി  തന്ന പരിശുദ്ധ വല്ലാർപാ ടത്തമ്മയ്ക്ക് കോടാനുകോടി കൃതജ്ഞത അർപ്പിക്കുന്നു.

എന്ന്  അമ്മയുടെ മകൻ 

 

Post a Comment

0 Comments