പരീക്ഷ പാസായി

അനുഗ്രഹങ്ങൾ വാരി വിതറുന്ന വല്ലാർപാടത്തമ്മയ്ക്ക് ഒരായിരം നന്ദി. ഞാൻ നാലു മാസമായി പരീക്ഷയ്ക്ക് ഒരുങ്ങി  കൊണ്ടിരിക്കു കയായിരുന്നു. ഓരോ ബാച്ചിലും അറുപതോളം പേർ എഴുതുന്ന ആ പരീക്ഷയിൽ നാലോ, അഞ്ചോ പേർ മാത്രമാണ് പാസാകാറുള്ളത്, ഇത്രയും വിഷമമേറിയ   പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ അമ്മ മാത്രമായിരുന്നു എന്റെ ആശ്രയം. തിരുപനന്തപുരത്ത് വെച്ചായിരുന്നു ഈ  പരീക്ഷ  നടന്നത്.  റിസൾട്ട് വന്നപ്പോൾ ഒരു ആവറേജ് സ്റ്റുഡന്റ്‌ ആയിരുന്ന ഞാൻ പാസായ ആറു സ്‌റ്റുഡൻസിൽ ഒരാളായിരുന്നു. എന്റെ  കഷ്ടപ്പാടിനും, കഴിവിനും അപ്പുറം അമ്മയുടെ അത്ഭുതം കൊണ്ട് മാത്രമാണ്  വിജയിച്ചതെന്ന്   ഞാൻ  ഉറച്ചു വിശ്വസിക്കുന്നു. ഞാൻ ഈ കൃതജ്‌ഞത എഴുതുന്നത് വളരെയേറെ സന്തോഷത്തോടു കൂടിയാണ്. പരീക്ഷയ്ക്ക് മുൻപ് അപേക്ഷ എഴുതിയിട്ടപ്പോൾ ഒരു കൃതജ്‌ഞത കൂടി എഴുതിയിടാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥി ച്ചിരുന്നു. അത് സാധ്യമാക്കി തന്ന എന്റെ വല്ലാർപാടത്തമ്മയ്ക്ക്   കോടാനുകോടി നന്ദി അർപ്പിച്ചുകൊണ്ട്  അമ്മയുടെ എളിയ ദാസി.      

Post a Comment

0 Comments