ജോലി ലഭിച്ചു

എന്റെ വല്ലാർപാടത്തമ്മയ്ക്ക് ഒരായിരം നന്ദി. എന്റെ ഭർത്താവിന് ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി   9 ശനിയാഴ്‌ചകളിൽ അമ്മയുടെ നൊവേനയിലും വിശുദ്ധ കുർബാനയിലും പങ്കെടുത്തു പ്രാർത്ഥിച്ചു കൊള്ളാമെന്നും കൃതജ്ഞത എഴുതിയിടാമെന്നും ഞാൻ  നേർന്നിരുന്നു . അതിന്റെ ഫലമായി കൃത്യം ഒൻമ്പതാമത്തെ ശനിയാഴ്ച്ച തന്നെ എറണാകുളത്ത് ഒരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. ഇത് വല്ലാർപാടത്തമ്മയുടെ  മധ്യസ്ഥം കൊണ്ടു മാത്രമാണെന്ന് ഞാൻ ഉറപ്പായി  വിശ്വസിക്കുന്നു. അമ്മ നല്‌കിയ ഈ വലിയ അനുഗ്രഹത്തിന് നന്ദിയുടെ  ഒരായിരം  റോസാ പൂക്കൾ അർപ്പിച്ചുകൊള്ളുന്നു .

എന്ന് ,

പരിശുദ്ധ വല്ലാർപാടത്തമ്മയുടെ വിശ്വസ്ഥ ദാസി

Post a Comment

0 Comments