എന്റെ വല്ലാർപാടത്തമ്മേ, എനിക്ക് അമ്മ നൽകിയ അനുഗ്രഹത്തിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു. എന്റെ പേര് ഷെറിൻ ഞാൻ ഡ്രൈവിങ്ങ് പഠിക്കുന്നുണ്ടായിരുന്നു. ഞാൻ പഠിക്കുന്ന കാറിൽ അമ്മയുടെ ചിത്രം ഉണ്ട് ചിത്രത്തിൽ തൊട്ട് പ്രാർത്ഥിച്ചിട്ടു മാത്രമേ ഞാൻ എന്നും ഡ്രൈവ് ചെയ്യാറുള്ളൂ. കഴിഞ്ഞ മാസം എനിക്ക് ടെസ്റ്റ് ആയിരുന്നു അന്നും ഞാൻ അമ്മയുടെ ചിത്രം തൊട്ടു പ്രാർത്ഥിച്ചിട്ടാണ് കാർ ഡ്രൈവ് ചെയ്തത്. എന്റെ അമ്മേ എന്നെ ജയിപ്പിക്കണമേ എന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു കൂടാതെ കൃതജ്ഞത എഴുതിയിടാമെന്നും നേർന്നു. ഞാൻ പ്രാക്ടിസിന്റെ സമയത്തൊന്നും ഇത്രയും ഭംഗിയായി ‘H’ എടുത്തിട്ടില്ല റോഡ് നന്നായി ഓടിച്ചിട്ടില്ല അത്രയും പെർഫെക്ട് ആയി ഞാൻ ടെസ്റ്റ് കംപ്ലീറ്റ് ചെയ്തു RTO പോലും എന്നെ അഭിനന്ദിച്ചു. ഇത് എന്റെ കഴിവല്ല അമ്മയോടുളള പ്രാർത്ഥന കൊണ്ട് മാത്രമാണെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. എന്റെ അമ്മേ നന്ദി പറയാൻ എനിക്ക് വാക്കുകളില്ല നന്ദി......
എന്ന് ,
അമ്മയുടെ മകൾ ഷെറിൻ
0 Comments