വല്ലാർപാടത്തമ്മയ്ക്ക് നന്ദിയുടെ ആയിരം വാടാമലരുകൾ അർപ്പിക്കുന്നു. ഞങ്ങളുടെ വീടിന്റെ മുൻപിൽ തന്നെ പഴയ ഒരു കെട്ടിടം പൊളിക്കാതെ ഇട്ടിരുന്നു അത് പൊളിക്കുവാൻ അപ്പച്ചൻ സമ്മതം നല്കുന്നുണ്ടായിരുന്നില്ല ഒരുപാട് വഴക്ക് അതെ ചൊല്ലി ഞങ്ങളുടെ കുടുംബത്തു നടന്നിരുന്നു ഈ സാഹചര്യത്തിൽ ഞാൻ മാതാവിനോട് പ്രാർത്ഥിച്ചു അവർക്ക് നല്ല മനസ്സു തോന്നി അത് പൊളിക്കുവാൻ സമ്മതം നൽകേണമേ എന്ന്. അതിന്റെ ഫലമായി കെട്ടിടം പൊളിച്ചു കളയുകയും മാതാപിതാക്കൾ ഞങ്ങളോടൊപ്പം താമസിക്കുവാനും ഇടയായി. 22 കൊല്ലത്തോളം നടക്കാതിരുന്ന ഈ കാര്യം മാതാവിന്റെ മധ്യസ്ഥം കൊണ്ട് ലഭിച്ചതാണെന്ന് ഞാനും കുടുംബവും ഉറച്ചു വിശ്വസിക്കുന്നു.
എന്ന് അമ്മയുടെ വിശ്വസ്ത ദാസി
0 Comments