17 വർഷമായ കേസ് തീർപ്പായി

പരിശുദ്ധ വല്ലാർപാടത്തമ്മേ, ആദ്യമേ തന്നെ കൃതജ്ഞത എഴുതിയിടാൻ താമസിച്ചതിന് ഞാൻ മാപ്പ് ചോദിക്കുന്നു. വല്ലാർപാടത്തമ്മയുടെ മധ്യസ്ഥ സഹായത്താൽ 17 വർഷം കേസിൽ കിടന്ന ഞങ്ങളുടെ പൂർവ്വിക  സ്വത്ത്  കേസ് തീർപ്പായി ലഭിച്ചു.  കുറച്ചു ദിവസം കൊണ്ടു തന്നെ അതിന്റെ കോടതി നിയമങ്ങൾ നടന്ന് ആധാരം ലഭിച്ചു. ഒറ്റ മുറി ഷെഡിൽ 6 അംഗങ്ങൾ താമസിച്ചിരുന്ന ഞങ്ങൾക്ക് മൂന്ന് മുറിയും അടുക്കളയും ഉള്ള വീട് ലഭിച്ചു. എനിക്ക് വീടില്ലാതിരുന്ന സമയത്തു ഞാൻ ഇവിടെ വന്ന് മുറ്റമടിച്ചു പ്രാർത്ഥിച്ചാൽ വേഗം വീട് ലഭിക്കുമെന്ന് എന്റെ ഒരു കൂട്ടുകാരി വഴി ഞാൻ അറിഞ്ഞു, അതിന്റെ ഫലമായി ഞാൻ ഇവിടെ വന്ന് മുറ്റം അടിച്ചു പ്രാർത്ഥിച്ചു. എനിക്ക് ഒരു വർഷത്തിനുള്ളിൽ തന്നെ വീട് വയ്ക്കാൻ സാധിച്ചു ഇത് അമ്മ തന്ന വലിയ ഒരനുഗ്രഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അമ്മയ്ക്ക് നന്ദിയുടെ വാടാമലരുകൾ അർപ്പിച്ചു കൊണ്ട് അമ്മയുടെ എളിയ മകൾ.

Post a Comment

0 Comments