കടക്കെണിയിൽ നിന്നും രക്ഷ

വല്ലാർപാടത്തമ്മേ, മാതാവേ അമ്മയ്ക്ക് കോടാനുകോടി നന്ദി.

കൃതജ്ഞത എഴുതാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. എന്റെ  മകനു വേണ്ടിയാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത് മകൻ 18 വർഷം അബുദാബിയിൽ ജോലി ചെയ്യുകയായിരുന്നു. അവിടുത്തെ  ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു കൃത്യമായി അടക്കുകയും ചെയ്‌തിരുന്നു. 15 ദിവസത്തെ ലീവിന് നാട്ടിൽ വന്നു, തിരികെ പോകാൻ സാധിച്ചില്ല ലോൺ മുടങ്ങി കൂടെ ജോലി ചെയ്‌തിരുന്നവർ ബാങ്കിൽ തെറ്റായി റിപ്പോർട്ട് ചെയ്‌തു അയാൾ ജോലി നിറുത്തി ഇനി വരില്ല എന്ന്. ബാങ്ക് പലിശ കൂടി കേസ്സായി എറണാകുളത്തും ഒരു ബാങ്കിൽ കേസ്സ് ഫയൽ ചെയ്‌തു  ഇവിടെ നിന്നും മകനെ തിരക്കി ആളുകൾ വരാൻ തുടങ്ങി ഇതിനിടയിൽ,  അവിടുത്തെ ജോലിയും നഷ്‌ടമായി. ലോൺ വലിയ തുക  ആയതിനാൽ അടയ്ക്കാൻ നിവർത്തിയില്ല മകൻ ജയിലിൽ പോകേണ്ടി വരും വല്ലാത്ത അവസ്ഥ എന്തു ചെയ്യണമെന്നറിയില്ല. ഈ അവസ്ഥയിൽ ഞാനും മകനും കൂടി മാതാവിന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുകയും   കുർബാനയിലും, നൊവേനയിലും മുടങ്ങാതെ പങ്കുകൊള്ളുകയും ചെയ്‌തു. ഞാൻ അമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചു അമ്മേ കരുണയായിരിക്കേണമേ    എന്റെ മകനെ ജയിലിൽ അടയ്ക്കരുതേ ഈ കടം വീട്ടാൻ അമ്മ  ഏതെങ്കിലും വഴി കാണിച്ചു തന്ന് ഞങ്ങളെ സഹായിക്കണമേ! അമ്മയിൽ  പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് മകൻ അബുദാബിയിലേക്ക് പോയി എയർപോർട്ടിൽ വെച്ചു പോലീസ് പിടിച്ചു നിന്റെ പേരിൽ കേസുണ്ട് മകൻ പറഞ്ഞു ലോൺ അടയ്ക്കാത്ത കേസാണ് അവർ മകനെ ക്രൂരമായി നോക്കി മകൻ പേടിച്ചുവിറച്ചു മാതാവിനെ വിളിച്ചു പ്രാർത്ഥിച്ചു. പോലീസ് ചോദിച്ചു നിന്റെ കയ്യിൽ മൂന്നു ദറംസ് ഉണ്ടോ ഇല്ല എന്നു മകൻ പറഞ്ഞു ജയിലിൽ അടയ്ക്കും എന്നുറപ്പായി അങ്ങിനെ പേടിച്ചു നിൽക്കുബോൾ അവിടേക്ക് ഒരു അറബി കടന്നുവന്നു മകനോട് ചോദിച്ചു എന്താണ് നിന്റെ പ്രശ്നം? മകൻ കാര്യം പറഞ്ഞു അപ്പോൾ അറബിപറഞ്ഞു മൂന്നു ദറംസ് ഉണ്ട് എന്ന് പോലീസിനോട് പറയാൻ, ഞാൻ നിനക്ക് തരാം മകൻ അതുപോലെ ചെയ്‌തു. ഉടനെ അവർ ബാങ്കിൽ വിളിച്ചു, ബാങ്കിൽ നിന്നും ഒരു അറബി വന്നു മൂന്നു ദറംസ് മാത്രം മതി നിന്റെ കടം എല്ലാം തീർന്നു ഒരു പേപ്പർ കൊടുത്തു ഒപ്പിട്ടുകൊടുക്കാൻ പറഞ്ഞു മകൻ അതുപോലെ ചെയ്‌തു. അവർ പോയി കട ഭാരം മുഴുവൻ ഈശോ നീക്കി കളഞ്ഞു. അറബി മകനു ഫോൺ നമ്പർ കൊടുത്തു നീ എന്റെ ഫ്രണ്ട് ആണ് ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം എന്ന് പറഞ്ഞു അറബി പോയി. പിന്നീട് അറബിയെ വിളിക്കാൻ ശ്രമിച്ചിട്ട് ഫോൺ സ്വിച്ച് ഓഫായിരുന്നു. അറബി ആയി വന്ന് മകനെ സഹായിച്ചത് യേശു ആയിരുന്നു എന്ന് ഞാനും മകനും പൂർണ്ണമായി വിശ്വസിക്കുന്നു. ഇത്രയും വലിയ അത്ഭുതം   പ്രവർത്തിച്ചു കടക്കെണിയിൽ നിന്ന് ഞങ്ങളെ രക്ഷിച്ച ഈശോയ്ക്കും മാതാവിനും ഒത്തിരി നന്ദി.

അമ്മയുടെ വിനീത ദാസി

Post a Comment

0 Comments