ഏഴു വർഷങ്ങൾക്കു ശേഷം സർട്ടിഫിക്കറ്റ് ലഭിച്ചു

വല്ലാർപാടത്തമ്മയ്ക്ക് നന്ദിയുടെ നറുമലരുകൾ.

    എന്റെ ഏറ്റവും മാധുര്യമുള്ള  വല്ലാർപാടത്തമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നു. എന്റെ മോനു വേണ്ടി പ്രാർത്ഥിക്കുവാൻ ഞാൻ എല്ലാ മാസവും അമ്മയുടെ സന്നിധിയിൽ വരാറുണ്ട് . അമ്മ വഴി ലഭിച്ച ഒരു വലിയ അനുഗ്രഹത്തിന് നന്ദി ആയാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത്. എന്റെ മകൻ സ്‌റ്റെനോ ഗ്രാഫി ടെസ്റ്റ് എഴുതുവാൻ  ഏതാനും ദിവസം ഉള്ളപ്പോൾ മാത്രമാണ് മകന്റെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ല എന്ന കാര്യം ഓർത്തത്. 7 വർഷം കഴിഞ്ഞതിനാൽ പഠിച്ച സ്ഥലത്തു നിന്നും കിട്ടാൻ ബുദ്ധി മുട്ടാവും എന്നാണ് സാർ പറഞ്ഞത് അവിടെയെല്ലാം സർ തിരക്കിയെങ്കിലും കാണുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇനി തിരുവന്തപുരത്തു പോയി അന്വേഷിക്കാൻ പറഞ്ഞു, ഇതു കേട്ടപ്പോൾ  മകന് വലിയ പ്രയാസമായി അവിടം വരെ പോയി എല്ലാം ശരിയാക്കി കിട്ടുബോഴേക്കും ടെസ്റ്റ് കഴിഞ്ഞുപോകും എഴുതുവാനുള്ള അവസരം  നഷ്‌ടപ്പെടും. മകന്റെ വിഷമാവസ്ഥയിൽ മാതാവ് കൈവിടില്ല എന്ന ഉറച്ച വിശ്വാസത്തിൽ ഞാൻ മകനോട് പറഞ്ഞു നീ ഒരു തവണ കൂടി സാറിന്റെ അടുത്തുചെന്ന് ചോദിക്ക് മാതാവ് നിന്നെ സഹായിക്കും ഞാൻ പറഞ്ഞതനുസരിച്ചു അവൻ ചെന്നന്വേഷിച്ചപ്പോൾ സർട്ടിഫിക്കറ്റ്  അവൻ പഠിച്ച കോളേജിൽ നിന്ന് തന്നെ ലഭിച്ചു. മകൻ പോയി വരുന്നതുവരെ ഞാൻ മാതാവിനോട് പ്രാർത്ഥിക്കുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്‌തു ഈ അനുഗ്രഹത്തിന് അമ്മയ്ക്ക് നന്ദി. അമ്മ എല്ലാവർക്കും ആശ്രയമാണ്, സംരക്ഷണമാണ്.

അമ്മയുടെ എളിയ മകൾ  

Post a Comment

0 Comments