അലർജി മാറി

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത എന്റെ വല്ലാർപാട ത്തമ്മയ്ക്ക് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. എന്റെ സഹോദരിക്കു വേണ്ടിയാണ് ഞാൻ ഈ കൃതജ്‌ഞത എഴുതുന്നത് എന്റെ സഹോദരിക്ക് പയറു വർഗങ്ങൾ എന്ത് കഴിച്ചാലും ദേഹം മുഴുവൻ ചൊറിഞ്ഞു തടിക്കുമായിരുന്നു. ഒരു ശനിയാഴ്ച്ച ഇവിടെ വന്ന് നൊവേന കൂടിയതിനു ശേഷം നേർച്ച കഞ്ഞി കുടിക്കാൻ എത്തിയപ്പോൾ അവിടെ പരിപ്പ് കറിയായിരുന്നു ഉണ്ടായിരുന്നത്. പ്രാർത്ഥിച്ചു കൊണ്ട് കഞ്ഞിയും പരിപ്പും കഴിച്ചു എന്നാൽ ചൊറിച്ചിലോ ദേഹം തടിക്കുകയോ ഉണ്ടായില്ല. പിന്നീട് ഇതുവരെ ഈ ബുദ്ധിമുട്ട്  ഉണ്ടായിട്ടില്ല. ഇത് അമ്മയുടെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. നന്ദി .........

Post a Comment

0 Comments