കാറപകടത്തിൽ നിന്നും സംരക്ഷണം

പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക്‌ നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു.

    ഞാനും, ഭർത്താവും, മകനും വിദേശത്താണ് താമസിക്കുന്നത്. അന്ന് ഒരു ശനിയാഴ്ച്ച  ആയിരുന്നു ഞങ്ങൾ വല്ലാർപാടം പള്ളിയിൽ നിന്നുള്ള തത്സമയ കുർബാനയും നൊവേനയും യു ട്യൂബ് വഴി പങ്കുകൊണ്ട് മാതാവിനോട്  പ്രാർത്ഥിച്ചതിനു ശേഷം പുറത്തുപോയി. പോകുന്ന വഴിയിൽ ഞങ്ങളുടെ കാറിന്റെ എതിരെ മറ്റൊരു കാർ വരികയും, ഞങ്ങൾ നിർത്താതെ ഹോൺ അടിച്ചിട്ടും നിയന്ത്രിക്കാനാകാതെ    രണ്ടു കാറുകളും തമ്മിൽ ശക്തിയായി കൂട്ടിയിടിക്കുകയും ചെയ്‌തു. ഞങ്ങൾ കാറിലിരുന്നു ഈശോയെ, മാതാവേ ഞങ്ങളെ രക്ഷിക്കണേയെന്ന് കരഞ്ഞു പ്രാർത്ഥിച്ചു ഞങ്ങളുടെ നിലവിളി ഈശോയും അമ്മയും  കേട്ടു, ഞങ്ങൾ മൂന്നു പേർക്കും ഒരു പോറൽ പോലും ഏൽക്കാതെ മാതാവ് കാത്തുരക്ഷിച്ചു. എതിരെ വന്ന കാറിലെ കുട്ടിയുടെ മൂക്കിൽ നിന്ന് ബ്ലഡ് വരികയും അടുത്തു തന്നെയുള്ള ഹോസ്‌പിറ്റലിൽ ചെന്ന് എക്‌സറേ എടുത്തപ്പോൾ കുഴപ്പം ഒന്നും  ഇല്ല എന്ന് ഡോക്ടർ പറയുകയും ചെയ്‌തു.  പോലീസ് എൻക്വയറിയിൽ ഞങ്ങളുടെ ഭാഗത്ത് തെറ്റില്ലായിരുന്നെന്ന്  തെളിയുകയും ചെയ്‌തു . അപകടം സംഭവിച്ച രണ്ടു കാറിന്റെയും അവസ്ഥ കണ്ടാൽ അതിൽ ഉണ്ടായിരുന്നവർ രക്ഷ പെടാൻ സാധ്യത ഇല്ല എന്ന് തോന്നും. ഇത്രയും വലിയ അപകടത്തിൽ നിന്നും രണ്ടു കുടുംബങ്ങളേയും സംരക്ഷിച്ച ഈശോയ്ക്കും മാതാവിനും എത്ര നന്ദി പറഞ്ഞാലും മതിവരില്ല. നന്ദി..............  

നന്ദി നിറഞ്ഞ ഹൃദയത്തോടെ അമ്മയുടെ എളിയ ദാസി

Post a Comment

0 Comments