വല്ലാർപാടത്തമ്മയ്ക്ക് ആയിരം നന്ദി. ഞാൻ ഒരു ഹയർ സെക്കന്ററി ടീച്ചറാണ് PSC വഴി ജോലി കിട്ടിയ എനിക്ക് നിയമനം കിട്ടിയത് മലപ്പുറം ജില്ലയിലാണ്. മൂന്നു വർഷം അന്യ ജില്ലയിൽ ജോലി ചെയ്തവർക്ക് മാതൃ ജില്ലയിലേക്ക് സ്ഥലം മാറ്റം നൽകണമെന്നാണ് ചട്ടം. അന്നു മുതൽ ഞാനും എന്റെ കുടുംബവും പ്രാർത്ഥിച്ചു കൊണ്ടി രുന്നുവെങ്കിലും മൂന്ന് വർഷം തികഞ്ഞപ്പോൾ പല കാരണങ്ങളാൽ സ്ഥലം മാറ്റം നടന്നില്ല. സ്ഥലം മാറ്റത്തിനെതിരെ ചിലർ കോടതിയെ സമീപിച്ചു. അങ്ങനെ വർഷം 5 ആയിട്ടും രണ്ടും, മൂന്നും തവണ അപേക്ഷ ക്ഷണിച്ചിട്ടും അന്തിമ ലിസ്റ്റ് വരാതെ കേസും നൂലാമാലകളുമായി സ്ഥലം മാറ്റം നീണ്ടുപോയി. ഒടുവിൽ വല്ലാർപാടത്തമ്മയുടെ മദ്ധ്യസ്ഥതയിൽ ഈ സ്ഥലം മാറ്റം നടക്കും എന്ന് വിശ്വസിച്ചു ഞങ്ങൾ ഇവിടെ വന്നു പ്രാർത്ഥിച്ചു. അന്നു വൈകുന്നേരം ഇവിടെ നിന്നും തിരിച്ചു വീട്ടിൽ ചെന്നപ്പോൾ അന്തിമ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കണ്ടു. അധികം താമസിയാതെ അന്തിമ ലിസ്റ്റ് വരികയും വീടിനടുത്തുള്ള സ്കൂളിൽ 2018 ഒക്ടോബർ 26-ന് ജോയിൻ ചെയ്യുകയും ചെയ്തു. വല്ലാർപാടത്തമ്മയുടെ മദ്ധ്യസ്ഥസഹായത്തിന് എന്റെയും കുടുംബത്തിന്റെയും ഒരായിരം നന്ദി.
0 Comments