കടലിൽ മാതാവിന്റെ സംരക്ഷണം

പരിശുദ്ധവല്ലാർപാടത്തമ്മയ്ക്ക് ഞാനും എന്റെ കുടുംബവും കോടാനുകോടി നന്ദി അർപ്പിക്കുന്നു .

ഈ ഇടവകയിലെ അംഗമായ എന്റെ മകളുടെ ഭർത്താവിന് ലഭിച്ച വലിയ ഒരനുഗ്രഹത്തിന് കൃതജ്ഞത ആയാണ് ഞാൻ ഇതെഴുതുന്നത് 2018 ഒക്‌ടോബർ മാസം അവസാനം കാലാവസ്ഥ മോശമായതിനെ തുടർന്ന് കപ്പലിൽ ജോലി ചെയ്യുന്ന എന്റെ മരുമകനിൽ നിന്ന് യാതൊരു വിവരവും ലഭിക്കാതെ വന്നു. ഞങ്ങളെല്ലാവരും വല്ലാർപാടത്തമ്മയെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടി രുന്നു. 24  മണിക്കൂറിനു ശേഷം കപ്പലിലുള്ളവർ സുരക്ഷിതരായിരിക്കുന്നു എന്ന വിവരം ലഭിച്ചു. കപ്പലിൽ വെള്ളം കയറിയിട്ടും കെമിക്കൽ കണ്ടൈനറുമായി യാതൊരു അപകടവും  സുരക്ഷിതരായി തുറമുഖത്ത് അടുക്കാൻ സാധിച്ചത് വല്ലാർപാട ത്തമ്മയുടെ അനുഗ്രഹം കൊണ്ടു മാത്രമാണെന്ന് ഞങ്ങൾ ഉറച്ചു വി ശ്വസിക്കുന്നു . തുടർന്നും അമ്മയുടെ സം രക്ഷണം ഈ മകനും കടലിൽ ജോലി ചെയ്യുന്ന എല്ലാ മക്കൾക്കും ലഭിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു .

എന്ന് അമ്മയുടെ മകൻ ഷാജി   

Post a Comment

0 Comments