കടബാധ്യത മാറി

ഈശോയ്ക്ക് സ്‌തുതിയും ആരാധനയും മഹത്വവും. അനുദിനം സംരക്ഷിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്ന   ഈശോയ്ക്കും  മധ്യസ്ഥം വഹിക്കുന്ന പരിശുദ്ധവല്ലാർപാടത്തമ്മയ്ക്കും നന്ദിയുടെ നറുമലരുകൾ  അർപ്പിക്കുന്നു.  വല്ലാർപാടത്തമ്മയുടെ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുന്ന ഒരു മകളാണു ഞാൻ. നവംബർ മാസത്തിലെ   ഒരു ശനിയാഴ്ച്ച ഇവിടെ വന്ന് കുർബാനയിലും നൊവേനയിലും പങ്കെടുത്തു ഞാൻ കണ്ണുനീരോടെ എന്റെ ആവശ്യം പറഞ്ഞു പ്രാർത്ഥിച്ചു, മകളുടെ പഠനാവശ്യത്തിനായി  വാങ്ങിയ 50000/-രൂപയുടെ കാലാവധി ആയതിനാൽ ഒരു വഴിയും കാണാതെ ഞാനും  എന്റെ കുടുംബവും വല്ലാതെ വിഷമിച്ചിരുന്നു. 50000/-രൂപയ്ക്കായി പ്രാർത്ഥിച്ച എന്റെ ഭവനത്തിലേക്ക് ഒരു ലക്ഷം രൂപ തന്ന് മറ്റു കടബാധ്യതകളും തീർക്കാൻ ഞങ്ങളെ സഹായിച്ച  ഈശോയുടെ വലിയ കരുണയ്ക്കും പരിശുദ്ധവല്ലാർപാടത്തമ്മയുടെ  മധ്യസ്ഥത്തിനും നന്ദി അർപ്പിച്ചു  അടിമസമർപ്പണം ചെയ്യുന്നു.

എന്ന് വി ശ്വാസിയായ മകൾ

Post a Comment

0 Comments