പേഴ്സ് തിരിച്ചു കിട്ടി

വല്ലാർപാടത്തമ്മയ്ക്ക്  നന്ദിയുടെ ആയിരമായിരം പൂചെണ്ടുകൾ അർപ്പിക്കുന്നു. വല്ലാർപാടത്തമ്മയുടെ അടുത്തേക്ക് വരുന്ന വഴി ഹൈക്കോർട്ടിനും വല്ലാർപാടംപള്ളി ബസ്  സ്റ്റോപ്പിനുമിടയിൽ വച്ചു എന്റെ പേഴ്സ് നഷ്‌ടപ്പെട്ടു. ഞാൻ  വളരെയധികം  വിഷമിച്ചു വോട്ടേഴ്‌സ് ഐഡി, പാൻ കാർഡ്, എടിഎം കാർഡ്, പാസ്‌പോർട് സൈസ് ഫോട്ടോസ്, 700 /- രൂപ  ഇത്രയും  സാധനങ്ങൾ  അതിലുണ്ടായിരുന്നു.   വളരെയധികം വിഷമിച്ച ഞാൻ മാതാവിനോട് സങ്കടത്തോടെ പ്രാർത്ഥിച്ചു. പേഴ്സ് തിരിച്ചുകിട്ടും എന്ന ആത്മവിശ്വാസത്തോടെ ഞാൻ പള്ളിയിൽ നിന്നും ഇറങ്ങി. 10  ദിവസത്തിനുശേഷം പേഴ്സ് കിട്ടിയതായി ഫോൺ വന്നു. അതിൽ നിന്ന് ഒന്നും നഷ്‌ടപ്പെട്ടിട്ടുണ്ടായിരുന്നില്ല വല്ലാർ പാടത്തമ്മയുടെ ഇടപെടൽ മൂലമാണ് ഒന്നും നഷ്‌ടപെടാതെ പേഴ്സ് തിരിച്ചുകിട്ടിയതെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു. അമ്മയ്ക്ക് ആയിരം നന്ദി.

അമ്മയുടെ എളിയ ദാസി      

Post a Comment

0 Comments