നഷ്ടപ്പെട്ട താക്കോൽ തിരികെ കിട്ടി

എന്റെ അമ്മേ എന്റെ ആശ്രയമേ,

എപ്പോഴും എന്റെ ആശ്രയമായ എന്റെ വല്ലാർപാടത്തമ്മേ
അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്കു ലഭിച്ച ഒരു വലിയ
അനുഗ്രഹത്തിനു നന്ദി ആയാണ് ഈ കൃതഞത സമർപ്പിക്കുന്നത്. എന്റെ
വണ്ടിയുടെ താക്കോൽ ഓട്ടത്തിനിടയിൽ നഷ്ടപെട്ടുപോയി
അതിന്റെയൊപ്പം വീടിന്റെ താക്കോലും ഉണ്ടായിരുന്നു എന്ത് ചെയ്യു
മെന്നറിയാതെ വിഷമിച്ച സമയത്തു ഞാൻ വല്ലാർപാടത്തമ്മയോട്
പ്രാർത്ഥിച്ചു കൃതഞത എഴുതിയിടാമെന്ന് നേരുകയും ചെയ്‌തു. അടുത്ത
ദിവസം രാവിലെ പോയ വഴികളിലൂടെ വീണ്ടും പോയി അത്ഭുതമെ
ന്നോണം ഒരു വീടിന്റെ ഗെയ്റ്റിന്റെ മൂലയിൽ താക്കോൽ സുരക്ഷി
തമായി വെച്ചിട്ടുണ്ടായിരുന്നു അത് കിട്ടിയ ആൾക്ക് അതവിടെ വ
യ്ക്കാൻ തോന്നിപ്പിച്ചത് അമ്മയുടെ മദ്ധ്യസ്ഥം കൊണ്ടു മാത്രമാണെന്ന്
ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എല്ലായ്‌പ്പോഴും എന്റെ ആശ്രയമായ
അമ്മയ്ക്ക് നന്ദിയുടെ നറു മലരുകൾ.

അമ്മയുടെ വിശ്വസ്‌തദാസൻ തേവര 27/12/2020


Post a Comment

0 Comments