യാത്രാ തടസ്സം മാറി

എന്റെ പേര് റോസ് മേരി ഞാൻ ഊട്ടി സെന്റ്‌ ജോസഫ് ഇടവകാംഗമാണ് കുറച്ചു നാളുകൾക്കു മുൻപ് ഞാനും എന്റെ കുടുംബവും വെകുന്നേരം ഇവിടെ വന്നു പ്രാർത്ഥിച്ചിട്ട് തിരിച്ചുപോകാൻ നേരം  ഞങ്ങളുടെ വണ്ടി എന്തൊക്കെ ചെയ്‌തിട്ടും സ്റ്റാർട്ട് ആവുന്നില്ലായിരുന്നു. അന്ന് രാത്രിയിൽ തന്നെ മകൾക്ക് ബാംഗ്ലൂർക്ക് പോകുവാനുള്ള ബസ് ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു നേരം വൈകുംതോറും എനിക്ക് ആകെ ടെൻഷൻ ആയി ഇനി എന്ത് ചെയ്യും മകളെ ബസ്സിൽ കയറ്റി വിടാൻ പറ്റുമോ ? ഞാൻ അപ്പോൾ തന്നെ വല്ലാർപാടത്തമ്മയെ വിളിച്ചു പ്രാർത്ഥിച്ചു വണ്ടി സ്റ്റാർട്ട് ആയാൽ കൃതജ്‌ഞത എഴുതി സാക്ഷ്യപെടുത്തിയേക്കാം എന്ന് അത്ഭുതമെന്നപോലെ ആ നിമിഷം തന്നെ വണ്ടി സ്റ്റാർട്ട് ആയി മകളെ കൃത്യ സമയത്തുതന്നെ ബസ്സിൽ കയറ്റി വിടാൻ സാധിച്ചു ഇത്രയും വലിയ അനുഗ്രഹത്തിന് അമ്മയ്ക്ക് ഒരായിരം നന്ദി . കൃതജ്ഞത എഴുതിയിടാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു .

In Jesus name Rose Mary John

Post a Comment

0 Comments