സഹോദരനുമായി രമ്യതപ്പെട്ടു


 

എന്റെ പ്രാർത്ഥന കേട്ട് എന്നോട് കരുണ കാണിച്ച  എന്റെ വല്ലാർപാടത്തമ്മയ്ക്ക് ഒത്തിരി സ്നേഹത്തോടെ നന്ദിയുടെ വാടാമലരുകൾ.


    അമ്മേ കഴിഞ്ഞ 26 വർഷങ്ങളായി ഞാൻ അനുഭവിച്ച എന്റെ നിരാശയുടെയും നെടുവീർപ്പിന്റേയും അവസാനം ഞാനിന്ന് അമ്മയുടെ സന്നിധിയിൽ സന്തോഷത്തോടെ ആയിരിക്കുന്നു.   കഴിഞ്ഞ 26 വർഷങ്ങളായി സ്വത്തു തർക്കത്തെ തുടർന്ന് ഞാൻ എന്റെ സഹോദരനോട് അകന്നുകഴിയുകയായിരുന്നു 2020 ജനുവരി 25 ന് ഞാൻ അമ്മയുടെ സന്നിധിയിൽ വന്നു എന്റെ ഭാര്യയുടെ നിരന്തര പ്രേരണയാൽ അമ്മയോട് ഞാൻ ഹൃദയമുരുകി പ്രാർത്ഥിച്ചു കുമ്പസാരിച്ചു എന്റെ സഹോദരനോടു ഉണ്ടായിരുന്ന വിദ്വേഷവും  വെറുപ്പും ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ ഏറ്റുപറഞ്ഞു, അച്ഛന്റെ ഉപദേശം ഞാൻ അനുസരിക്കുകയും അപ്പോൾ എന്റെ സഹോദരനോടു ഹൃദയം തുറന്നു ക്ഷമിക്കുവാൻ എനിക്ക് കഴിഞ്ഞു. പള്ളിയിൽ നിന്ന് മടങ്ങുബോൾ മനസ്സിന്റെ ഭാരം കുറഞ്ഞു സമാധാനം കൊണ്ടു നിറഞ്ഞതുപോലെ തോന്നി അന്നു രാത്രി 11 മണിക്ക്   സഹോദരൻ എന്നെ വിളിക്കുകയും വേണ്ടതെല്ലാം ചെയ്തു തരാമെന്നു പറയുകയും ചെയ്തു. ജനുവരി 30 - ന് എല്ലാം ശരിയാക്കിത്തന്നു. ഞാനും എന്റെ സഹോദരനും കൂടി അമ്മയുടെ അടുത്തുവന്നു കൃതജ്ഞത എഴുതിയിട്ടു. നിരാശ്രരുടെ ആലംബമായ യേശുവിന്റെ അമ്മേ അവിടുത്തേക്ക് നന്ദി ചൊല്ലാൻ വാക്കുകളില്ല. കൃതജ്ഞതയോടെ സ്‌തുതികൾ അർപ്പിക്കാൻ ഈ ജീവിതവും   മതിയാവില്ലല്ലോ.

ഹൃദയം  നിറഞ്ഞ   നന്ദിയോടെ അമ്മയുടെ എളിയ മകൻ   

Post a Comment

0 Comments