23 വർഷങ്ങൾക്ക് ശേഷം സന്താനലബ്ദി

പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക് നന്ദിയുടെ ഒരു കോടി വാടാമലരുകൾ അർപ്പിക്കുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 23 വർഷങ്ങളായിട്ടും ഞങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാകാതിരുന്നതിനാൽ ഇവിടെ അമ്മയുടെ അടുത്തു  വന്ന് പ്രാർത്ഥിച്ചതിങ്ങനെയായിരുന്നു "അമ്മേ ! അമ്മയുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ പോലെ  ഞങ്ങൾക്കും ഒരു കുഞ്ഞിനെ തരേണമെ!" എന്ന്, ഏതാനും നാളുകൾക്ക് ശേഷം അമ്മയുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ പോലെ തന്നെ ഒരു കുഞ്ഞിനെ അമ്മ ഞങ്ങൾക്കും തന്നു. ആ കുഞ്ഞിനെ അടിമ സമർപ്പിക്കാൻ ആണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. അമ്മയുടെ ഈ വലിയ അനുഗ്രഹത്തിന് ജീവിത കാലം മുഴുവനും ഞങ്ങൾ നന്ദി പറയുന്നു.

എന്ന്  സേവ്യർ , ജെസീന്ത  കല്ലൂർ വീട്

Post a Comment

0 Comments