വിവാഹം നടന്നു


എന്റെ വല്ലാർപാടത്തമ്മേ, അമ്മ ഞങ്ങൾക്കും മകളുടെ ജീവിതത്തിലും ചൊരിഞ്ഞ അനുഗ്രഹത്തിന് ഈശോയുടെ നാമത്തിൽ നന്ദി പറയുന്നു.
    മക്കളില്ലാതിരുന്ന ഞങ്ങൾക്ക് അമ്മയോട് കരഞ്ഞുപ്രാർത്ഥിച്ചതിന്റെ ഫലമായി 1994 - ഒരു മകളെ നൽകി അനുഗ്രഹിച്ചു. അവൾ നന്നായി പഠിച്ചു അവൾക്ക് നല്ലൊരു വിവാഹ ആലോചന വന്നു എന്നാൽ, 1000/- രൂപ പോലും തികച്ചെടുക്കാൻ കഴിയാതെ ഞങ്ങൾ വളരെ വിഷമിച്ചു ഈയൊരവസ്ഥയിൽ ഞങ്ങൾ അമ്മയുടെ അടുത്ത് വന്ന്  ഒരു കുർബാ നയ്ക്ക്  പൈസ കൊടുത്തു കണ്ണുനീരോടെ പ്രാർത്ഥിച്ചു. അതിന്റെ ഫലമായി അമ്മ തന്നെ ഈശോയോട് പറഞ്ഞു ഞങ്ങളുടെ മകളുടെ വിവാഹം മംഗളകരമായി നടത്തി തന്നു നല്ല ദൈവവിശ്വാസമുള്ളതും, ജോലിയുള്ളതും ആയ ഒരു ജീവിതപങ്കാളിയെ തന്നെ എന്റെ മകൾക്ക് ലഭിച്ചു. ഇത്രയും വലിയ അനുഗ്രഹം ഈശോയിൽ നിന്നും വാങ്ങി തന്ന അമ്മയ്ക്ക് കോടാനുകോടി നന്ദിയും, സ്തുതിയും, സ്തോത്രവും  അർ പ്പിക്കുന്നു .

എന്ന് അമ്മയുടെ അരുമ മക്കൾ

Post a Comment

0 Comments