യൂട്യൂബിൽ വല്ലാർപാടത്തമ്മയെപ്പറ്റി കേട്ട് ചെവി സൗഖ്യമായി

12/02/2020
പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക്‌ ഒരായിരം നന്ദി.
 ഞാൻ മലപ്പുറത്ത് നിലമ്പൂരിൽ നിന്ന് ഇന്ന് രാവിലെ 6 30 ന് വല്ലാർപാടം പള്ളിയിൽ കുർബാനയിൽ പങ്കെടുത്ത് വല്ലാർപാടത്ത് അമ്മയ്ക്ക് നന്ദി പറയുവാൻ വെളുപ്പിന് ഒന്നേ മുപ്പതിന് റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്ന് നടന്ന് ബസ് സ്റ്റാൻഡിൽ വന്നു. 5 30ന്റ് ബസ്സിന് ഇവിടെ എത്തി. ഇന്ന് എൻറെ സഹോദരിയുടെ മകളുടെ വിവാഹമാണ്. അതിൽ പോലും പങ്കെടുക്കാതെ വരുവാൻ കാരണം കുറെ നാളായി എൻറെ ഇടത്തെ ചെവി ഒട്ടും കേൾക്കുകയില്ലായിരുന്നു.
 ചികിത്സകൾ നടത്തി. ഒരു ഫലവുമുണ്ടായില്ല. ഓപ്പറേഷൻ ചെയ്തു നോക്കാം എന്ന് ഡോക്ടർ പറഞ്ഞു. എങ്കിലും ശരിയാകുമെന്ന് ഉറപ്പില്ലാത്തതിനാൽ ഓപ്പറേഷൻ ചെയ്തില്ല. രണ്ടാഴ്ച മുൻപ് എൻറെ മൊബൈലിൽ യൂട്യൂബിൽ വല്ലാർപാടത്തമ്മയെപറ്റി ആദ്യമായി വലത്തെ ചെവിയിലൂടെ കേട്ട് കൊണ്ടിരിക്കുമ്പോൾ, കേൾവി ഇല്ലാതിരുന്ന ഇടത്തെ ചെവിയിലൂടെ എന്തോ ഒലിച്ചിറങ്ങുന്നത് പോലെ തോന്നി. ചെവിയിൽ നിന്ന് പഴുപ്പോ വെള്ളമോ ഒഴുകുന്നത് ആയിരിക്കും എന്ന് വിചാരിച്ചു വിരലിട്ടു നോക്കി. എന്നാൽ ഒന്നും കണ്ടില്ല. ഞാൻ അറിയാതെ ആ ചെവിയിൽ ഫോൺ വച്ചു നോക്കിയപ്പോൾ നന്നായി കേൾക്കുവാൻ കഴിഞ്ഞു ഇപ്പോൾ രണ്ടു ചെവികളും നന്നായി കേൾക്കാം. എൻറെ ചെവി തുറന്നുതന്ന വല്ലാർപാടത്തമ്മക്ക്‌ ഇവിടെ വന്ന് നന്ദി പറയാൻ വല്ലാർപാടം എവിടെയാണെന്ന് അറിയാത്ത ഞാൻ, എൻറെ ബന്ധുക്കൾ വഴി അറിഞ്ഞ ഉടനെ ഇങ്ങോട്ട് വരികയായിരുന്നു. ഇനി തിരിച്ചു ചെന്നു കല്യാണം കൂടണം. ഒരിക്കൽ കൂടി വല്ലാർപാടത്തമ്മയ്ക്ക് നന്ദി. വല്ലാർപാടത്തമ്മയെപ്പറ്റി കേൾക്കുന്നവർക്കും അമ്മയോട് കരഞ്ഞ് പ്രാർത്ഥിക്കുന്നവർക്കും ഒത്തിരി അനുഗ്രഹങ്ങൾ ലഭിക്കട്ടെ എന്ന് അപേക്ഷിക്കുന്നു.

 ജോയ്, നിലമ്പൂർ

Post a Comment

0 Comments